‘ഗംഭീരം’ ആർ ആർ ആറിന് ആദ്യദിനം വരുമാനം 136 കോടിയിലേറെ
റെക്കോർഡുകൾ തകർത്ത് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍പ്രദര്‍ശനം തുടരുന്നു.രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇന്ത്യയൊട്ടാകെ ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്.തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് ചിത്രം വരുമാനം നേടിയത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റിലീസിന്റെ തലേന്നു തന്നെ തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയേറ്ററുകളില്‍ ഏതാണ്ട് ബുക്കിങ് പൂര്‍ണമായി അവസാനിച്ചിരുന്നു.1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം […]
