താമരശേരി ഫ്രഷ് കട്ടിന് തുടരാം; സ്ഥാപനം പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ടിന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി. സ്ഥാപനം പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി. ഈ മാസം 20 വരെയാണ് സ്റ്റേ നീട്ടിയത്. അതേസമയം, കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഫ്രഷ് കട്ടിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പെടുത്തിയ അടച്ച് പൂട്ടല്‍ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തത്. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുകിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ ഭാഗം കോടതി ഉത്തരവിലും പരാമര്‍ശിക്കുന്നുണ്ട്. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ […]


