നാല് വിവാദ ലേബർ കോഡുകൾ സ്തംഭിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്
തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച 2019 നും 2020 നും ഇടയിൽ പാർലമെന്റ് പാസാക്കിയ നാല് ലേബർ കോഡുകൾ നടപ്പിലാക്കുന്നത് സ്തംഭിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇവ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ല. മുമ്പ് രാജ്യത്തുണ്ടായിരുന്ന 29 തൊഴിൽനിയമങ്ങൾക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ 2019, 2020 വർഷങ്ങളിലായി പാർലമെന്റിൽ പാസാക്കിയിരുന്നു. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച നിയമം, വേതന നിയമം എന്നിവയാണ് നാല് […]
