ഉത്തരേന്ത്യയെ മൂടി മൂടല്‍മഞ്ഞ്; വിമാനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്. 200 ഓളം വിമാനങ്ങളെ മൂടല്‍മഞ്ഞ് ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും മൂടല്‍മഞ്ഞ് കാരണം വൈകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ റണ്‍വേ ദൃശ്യപരത പൂജ്യമായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 30ഓളം വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് കാരണം, എയര്‍പോര്‍ട്ടിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും പുതിയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാന കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും […]
