ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍ തന്നെയെന്ന് ഉറപ്പിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഹോട്ടലിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത് കൊക്കെയ്‌നെന്ന് സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ഹോട്ടലില്‍ അന്നു നടന്നത് ലഹരി പാര്‍ട്ടി തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൊച്ചിയിലെ മരട് കുണ്ടന്നൂരിലുള്ള ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഓംപ്രകാശും അദ്ദേഹത്തിന്റെ സുഹൃത്തായ ഷിഹാസും […]
