Kerala

കൽപ്പറ്റയിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചു, വീട്ടിലെത്തിയപ്പോൾ ഛർദ്ദിയും വയറിളക്കവും; 15 ഓളം പേർ ആശുപത്രിയിൽ

കൽപ്പറ്റ: വയനാട്ടിലെ പനമരത്ത് ഭക്ഷ്യവിഷബാധയേറ്റു പതിനഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്സിയിലും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ കൽപ്പറ്റയിലെ റസ്റ്ററന്റിൽനിന്ന് ഇവർ കുഴിമന്തിയും അൽഫാമും കഴിച്ചിരിന്നു. വീട്ടിലെത്തി അൽപ്പനേരം കഴിഞ്ഞപ്പോൾ അസ്വസ്ഥത ഉടലെടുക്കുകയും രാത്രിയിൽ ഛർദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെടുകയുമായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയിൽ ഉന്നയിച്ച റസ്റ്ററന്റിൽനിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്. […]

Kerala

കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി; ഹോട്ടൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

പത്തനംതിട്ട അടൂർ ​ഗാന്ധി പാർക്കിന് സമീപത്തുള്ള അറേബ്യൻ ഡ്രീംസ് എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. പരാതിയെ തുടർന്ന് അന്വേഷിക്കാൻ എത്തിയ ഫുഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത് പുഴുവരിക്കുന്ന മാംസങ്ങളും ഉപയോ​ഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളുമാണ്. പരിശോധനയ്ക്കിടെ ഹോട്ടലിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഫ്രീസർ തുറന്നപ്പോൾ ഉദ്യോ​ഗസ്ഥർ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹോട്ടലിൽ എത്തുന്നവർക്ക് നൽകാനായി സൂക്ഷിച്ച ചിക്കനിലും ഷവർമയിലുമൊക്കെയാണ് പുഴുക്കൾ പെറ്റുപെരുകിയിരിക്കുകയായിരുന്നു. പിടികൂടിയ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പൂർണമായും നശിപ്പിച്ചു. ഹോട്ടൽ അടച്ചുപൂട്ടുകയും […]

Kerala

വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയിൽ നൂറോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്.

error: Protected Content !!