News

പ്രളയബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റ് നല്‍കി

പറമ്പില്‍ കടവ് എം. എ എം യു .പി സ്‌കൂളിലെ പ്രളയബാധിതരായ മുഴുവന്‍ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മാതൃഭൂമി കൈത്താങ്ങിലൂടെ ദുരിതാശ്വാസ കിറ്റ് നല്‍കി. മാതൃഭൂമി സീനിയര്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്‍. ശ്രീനിവാസന്‍ ചടങ്ങ് ഉദ്ഘാനം ചെയ്യതു. കിറ്റ് വിതരണ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീബ അരിയില്‍, സ്‌കൂള്‍ മാനേജര്‍ ഷാജു തട്ടാരക്കല്‍, മാതൃഭൂമി പ്രതിനിധി ടി.എം ഇമ്പിച്ചിക്കോയ, പി.ടി എ പ്രസിഡന്റ് എ.പി മാധവന്‍ […]

News

കുന്ദമംഗലം പോലീസിനൊരു ബിഗ് സല്യൂട്ട്

കുന്ദമംഗലം: നാടിനെ നടുക്കിയ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ചാത്തമംഗലം താമരത്ത് യശോദയുടെ കുടുംബത്തിന് കൈത്താങ്ങായി കുന്ദമംഗലം പോലീസ്. മാനസിക രോഗികളായ ഭര്‍ത്താവ് ചോയിയുടെയും മകന്‍ ദിബിനും ഒപ്പം ഒരു കൊച്ചു കൂരയ്ക്ക് കീഴില്‍ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുന്നതിനിടയിലാണ് ഈ കുടുംബത്തെ പ്രളയമെന്ന ദുരിതം ബാധിക്കുന്നത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവരുടെ വീട് പ്രളയത്തില്‍ അകത്തെ ഭിത്തികള്‍ അടക്കം അടര്‍ന്നു വീണ നിലയിലായ വിവരമറിഞ്ഞു പോലീസ് സഹായഹ,്തവുമായി എത്തുകയായിരുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഓഫിസര്‍മാരായ ബിനേഷ്, […]

Local

കാലവര്‍ഷക്കെടുതിയില്‍ നശിച്ച വീടൊരുക്കാന്‍ യുവജന കൂട്ടായ്മ

മുക്കം: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീട് പുതുക്കി പണിയാന്‍ സഹായമൊരുക്കി യുവജന കൂട്ടായ്മ ശ്രദ്ദേയമായി. കഴിഞ്ഞ വര്‍ഷത്തെ മഴക്കെടുതിയില്‍ വീട് തകര്‍ന്ന കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനാണ് വീട് നിര്‍മാണത്തിന് സഹായം കൈമാറിയത്. താമരശ്ശേരി തച്ചം പൊയില്‍ ജനകീയ കൂട്ടായ്മയാണ് ഈ സദുദ്യമത്തിന് സന്നദ്ധമായത്. സന്നദ്ധ സേവന രംഗത്ത് മികച്ച സേവനം ചെയ്യുന്ന ജനകീയ കൂട്ടായ്മക്ക് മുമ്പില്‍ സ്‌കൂള്‍ അധികൃതര്‍ ഈ നിര്‍ധന കുടുംബത്തിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയതോടെയാണ് ഇവര്‍ തയാറായത്. വീട് […]

Culture Kerala Local

ഭൗമപ്രതിഭാസങ്ങള്‍: ജില്ലയിലെ 67 ഇടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കും

കോഴിക്കോട് : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്  പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ ജില്ലയില്‍ അഞ്ച് ടീമുകളെ നിയോഗിച്ചു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(കെ.എസ്.ഡി.എം.എ) യുടെ നിര്‍ദേശപ്രകാരമാണ് ടീം രൂപീകരിച്ചത്. ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെട്ടതാണ് ടീം.   ഭൗമപഠനത്തിനുള്ള അംഗീകൃത ഏജന്‍സി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണെങ്കിലും, പഠനം നടത്തേണ്ട സ്ഥലങ്ങള്‍ വളരെയധികമായതിനാലും  ക്യാമ്പുകളിലും മറ്റ് താല്‍ക്കാലിക താമസസ്ഥലങ്ങളിലും ഉള്ളവരെ എത്രയും […]

News

പെരുവയലിനെ ക്ലീനാക്കി ഏകദിന യജ്ഞം; നീക്കം ചെയ്തത് നാല്‍പ്പത് ടണ്‍ മാലിന്യം

പെരുവയല്‍: മഹാപ്രളയത്തെതുടര്‍ന്ന് കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഏകദിനയജ്ഞത്തില്‍ നാല്‍പ്പത് ടൺ മാലിന്യങ്ങൾ ശേഖരിച്ചു. ജൈവ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവ പിന്നീട് റീ സൈക്ലിംഗ് യൂണിറ്റിലേക്ക് നീക്കും. ജനപ്രതിനിധികള്‍,ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. വാര്‍ഡ് തലങ്ങളില്‍ ഇന്നലെ കാലത്ത് ആരംഭിച്ച പ്രവര്‍ത്തനം വൈകുവോളം നീണ്ടു. വളരെ കുറച്ച് മാലിന്യങ്ങള്‍ […]

Local

കാരാട്ടിന്റെ നേതൃത്വത്തില്‍ ജനകീയ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി

കൊടുവള്ളി: എംഎല്‍എ കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ കൊടുവള്ളി അങ്ങാടിയില്‍ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണം നടത്തി. കൊടുവള്ളിയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും നാട്ടുകാരില്‍ നിന്നുമാണ് ജനകീയ പ്രളയ ദുരിതാശ്വാസ പിരിവ് നടത്തിയത്. ഫണ്ട് ശേഖരണത്തിനു എംഎല്‍എയോടൊപ്പം പ്രമുഖ നേതാക്കള്‍ അനുഗമിച്ചു.

Local

പ്രളയാനന്തര ശുചികരണ ആലോചനയോഗവും ആദരിക്കല്‍ ചടങ്ങും നടന്നു

മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയാനന്തര ശുചികരണ പ്രവര്‍ത്തനങ്ങള്‍ സംമ്പന്ധിച്ച് ആലോചനയോഗവും പ്രളയ ദിനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ വില്ലേജ് ഓഫിസര്‍, KSEB ഉദ്യോഗസ്ഥരെ ആദരിക്കല്‍ ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിന്ധുമോഹന്‍, സക്കീന മുഹമ്മദ്, എ.പി.നസ് തര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍,NSS പ്രോഗ്രാം ഓഫിസര്‍ വിപ്ലവ ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രളയാനന്തര ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹരിതസഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ വിശദീകരിച്ചു. […]

Local

അതി ജീവനത്തിനായി കലാ ലീഗിന്റെ സഹായ ഹസ്തം കക്കോടിയിലും

കോഴിക്കോട് : നദീർ മൗലവിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൗരാവലി യുമായി സഹകരിച്ചു കൊണ്ട് കേരള കലാ ലീഗ് സമാഹരിച്ച ധാന്യകിറ്റുകളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും കക്കോടി മേഖല കിരാലൂർ വെള്ളപ്പൊക്കം ബാധിച്ച 300 വീടുകളിൽ വിതരണം ചെയ്തു . ചടങ്ങ് കേരള കലാ ലീഗ് സംസ്ഥാന പ്രസിഡന്റ് തൽഹത്ത് കുന്ദമംഗലം ഉത്ഘാടനം ചെയ്തു .കെ പി സക്കീർ ഉസൈൻ അധ്യക്ഷം വഹിച്ചു . വസ്ത്രവിതരണോത്ഘാടനം ജനറൽ സെക്രെട്ടറി ബഷീർ പന്തീർപാടം നിർവഹിച്ചു .കെ വി കുഞ്ഞാതു […]

Kerala

ഡോക്‌സി ഡേ ക്യാംപെയ്ന്‍ സമാപിച്ചു

കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാംപെയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള അപ്പോത്തിക്കരിയും ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ഡോക്‌സി ഡേ ബോധവല്‍ക്കരണ ക്യാപെയിന്‍ വിജയകരമായി പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 200 ഓളം വിദ്യാര്‍ത്ഥികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്. എസ് എം സ്ട്രീറ്റ്, മാനാഞ്ചിറ, ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പൊതുജനങ്ങളുമായി സംവദിക്കുകയും അവര്‍ക്കാവശ്യമായ ഡോക്‌സി മരുന്നുകള്‍ വിതരണം ചെയ്യുകയും […]

Trending

പ്രളയ ബാധിതര്‍ക്കുള്ള സഹായം: അനര്‍ഹര്‍ കടന്നു കൂടരുത്; അര്‍ഹര്‍ വിട്ടുപോകരുത്- മന്ത്രി രാമകൃഷ്ണന്‍

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ വിതരണത്തിനുള്ള പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു സാഹചര്യം ഉണ്ടാകരുതെന്ന്  തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  അതേസമയം അര്‍ഹരായ ഒരാളും വിട്ടുപോകുന്ന സാഹചര്യവും ഉണ്ടാകരുത്.  പ്രളയാനന്തര പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  പ്രളയ ബാധിതരായ കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയുമാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. […]

error: Protected Content !!