മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയാനന്തര ശുചികരണ പ്രവര്‍ത്തനങ്ങള്‍ സംമ്പന്ധിച്ച് ആലോചനയോഗവും പ്രളയ ദിനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ വില്ലേജ് ഓഫിസര്‍, KSEB ഉദ്യോഗസ്ഥരെ ആദരിക്കല്‍ ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിന്ധുമോഹന്‍, സക്കീന മുഹമ്മദ്, എ.പി.നസ് തര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍,NSS പ്രോഗ്രാം ഓഫിസര്‍ വിപ്ലവ ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രളയാനന്തര ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹരിതസഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ വിശദീകരിച്ചു. 24, 25 തിയ്യതികളിലായി പ്രളയബാധിത പ്രദേശങ്ങളിലെ തോട്, പുഴയോരങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും ,പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ക്ലോറിറേറ് ചെയ്യുന്നതിനും തീരുമാനിച്ചു. ജനപ്രതിനിധികള്‍, അധ്യാപകര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, അംഗണവാടി, ആശാ പ്രവര്‍ത്തകര്‍, ഹരി തകര്‍മ്മ സേനാ അംഗങ്ങള്‍,Nss പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി. റിയാസ് ഖാന്‍ സ്വതഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബൈജു ജോസ് നന്ദിയും പറഞ്ഞു.