ഭൂമിതരം മാറ്റിക്കിട്ടാന്‍ ഒന്നരവര്‍ഷമായി അലച്ചില്‍;മത്സ്യത്തൊഴിലാളി മനംനൊന്ത് ആത്മഹത്യ ചെയ്തു
പറവൂരിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം.പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്.ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്താണ് സജീവൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.ബാങ്ക് വായ്പ ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി കിട്ടാൻ അപേക്ഷ നൽകിയ സജീവനെ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സർക്കാർ ഓഫിസുകൾ വട്ടം കറക്കുകയായിരുന്നു. ആധാരത്തിൽ ‘നിലം’ എന്നുള്ള 5 സെന്റ് ഭൂമി പുരയിടം ആക്കാനാണ് സജീവൻ […]
