ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ല;ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; ഇ പി ജയരാജൻ
സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണ്. ഫെനിയുമായി നേരിട്ട് ബന്ധമോ പരിചയമോ ഇല്ല. കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നുവരെ മുറി എടുക്കുകയോ താമസിക്കുകയോ ചെയ്തിട്ടില്ല. പുറത്തുവന്ന വാർത്തകൾ […]
