Kerala

കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾക്ക് തുടക്കമായി

സഹകരണ വകുപ്പിന്റെ കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിലക്കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടുള്ള നടപടിയാണ് കൺസ്യൂമർഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മാതൃകാപരമായ നടപടികളാണ് കൺസ്യൂമർഫെഡിനെ ദുരിതക്കയത്തിൽനിന്ന് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. പൊതുചടങ്ങുകൾ ഇല്ലെങ്കിലും വീടുകളിൽ മലയാളി ഓണം ആഘോഷിക്കുകയാണ്. ഓണക്കാലത്തും നാട്ടിൽ കടകളും ഓണച്ചന്തകളും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം വിതരണം എന്നേയുള്ളൂ. വരുന്ന ആളുകളും കൂട്ടംകൂടാതെ നിശ്ചിത […]

error: Protected Content !!