ഹിറ്റ്ലറിൻറെ മീശയുമായി പുടിൻ; ടൈം മാഗസിൻ കവർ ചിത്രം വ്യാജം
. ഹിറ്റ്ലറിന്റെ മീശയും പുതിന്റെ മുഖവും ചേർത്ത് വെച്ച് ടൈം മാഗസിൻ കവർ ചിത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം . ‘ചരിത്രം ആവർത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെറഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് വ്യാജൻ പ്രചരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ടൈം മാഗസിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുതിന്റെ മുഖചിത്രത്തിൽ ഹിറ്റ്ലറിന്റെ മീശയുടെ ഭാഗം മുറിച്ച് ഒട്ടിച്ച ഒരു ചിത്രവും, പുതിന്റെ കണ്ണുകളുടെ ഭാഗത്ത് നാസി ചിഹ്നവും ഹിറ്റ്ലറിന്റെ കണ്ണുകളുമായിട്ടുള്ള മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്. […]
