കൊച്ചിയില്‍ വ്യാജ സിഗററ്റുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു
കൊച്ചി: വ്യാജ സിഗററ്റുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള വീട്ടില്‍ നിന്നാണ് ആയിരക്കണക്കിന് പാക്കറ്റുകള്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജന്മാര്‍ കുടുങ്ങിയത്. കൂടാതെ അനധികൃത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവും അവിടെ നിന്ന് കണ്ടെടുത്തു. ഇതിന്റെ നടത്തിപ്പുകാര്‍ പരിശോധനക്ക് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
