‘ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ല, അത് വേറെ കാര്യം’; എൻഡോസൾഫാൻ ദുരിത ബാധിതർക്കെതിരെ വിവാദ പരാമർശവുമായി എംഎൽഎ
കൊച്ചി: കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരെ അപമാനിച്ച് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കഴിയുന്ന രീതിയിൽ സർക്കാർ സഹായം നൽകി വരുന്നുണ്ട്. എന്നാൽ ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന കുഞ്ഞമ്പുവിന്റെ പരാമർശമാണ് വിവാദമായത്. പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി.’കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മിക്കവാറും എല്ലാ സഹായവും സർക്കാർ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി പറഞ്ഞ 5 ലക്ഷം രൂപ ലിസ്റ്റിൽപെട്ട എല്ലാവർക്കും കൊടുത്തു കഴിഞ്ഞു. കാറ്റഗറി തിരിച്ചാണ് […]
