വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന
സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നു. കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍, സ്വിഫ്റ്റിന് നല്‍കിയതാണ് വാടകക്കുരുക്കായി തിരിച്ചടിക്കുന്നത്. കെ-സ്വിഫ്റ്റിന് വലിയ വാടക കൊടുക്കേണ്ടിവരുന്നതാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നത്. ഒരു ഇലക്ട്രിക് ബസ് ഒരു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ 25 രൂപയില്‍ താഴെയാണ് വരുമാനം. ഇതേ ദൂരം ബസ്സ് ഓടിക്കാൻ വാടകയിനത്തിൽ പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക്, കെ.എസ്.ആര്‍.ടി.സി. 43 രൂപ നല്‍കണം. നൂറുശതമാനം സൗജന്യമായി കിട്ടിയ 60 […]
