ഇലന്തൂരിൽ കൂടുതൽ നരബലി നടന്നോ ?വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് വിശദ പരിശോധന
ഇലന്തൂർ നരബലിക്കേസിൽ കൂടുതല്‍ മൃതദേഹത്തിനായി ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടുപറമ്പിൽ കുഴിച്ച് പരിശോധന നടത്തും.ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്നാണിത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നത്. മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന കെടാവർ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. രാവിലെ മൂന്ന് പ്രതികളെയും കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും […]






