ത്യാഗത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് ബലി പെരുന്നാള്‍; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകളോടെ വിശ്വാസികള്‍
ത്യാഗത്തിന്റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും. പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാംമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. […]

