‘നിലവിലെ പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ പ്രായോഗികമല്ല; ഏക പോംവഴി ഹൈ-സ്പീഡ് റെയില്‍’: ഇ. ശ്രീധരന്‍
കേരളത്തിലെ നിലവിലെ റെയില്‍പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്ക് സമാനമായി വന്‍തുക ചെലവഴിച്ചാലും വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വേഗതയില്‍ കാര്യമായ വര്‍ധനയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ക്കായി സാധ്യത പഠനം നടത്തുന്നതിനിടെയാണ് ശ്രീധരന്റെ വിമര്‍ശനം. നിലവിലെ പാതയിലെ നിരവധി വളവുകളാണ് ട്രെയിനുകളുടെ വേഗതയ്ക്ക് പ്രധാന തടസ്സം. എത്ര വലിയ നിക്ഷേപം നടത്തിയാലും ഈ പാതയില്‍ മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ മാത്രമേ പരമാവധി […]








