പെൻഷൻ പ്രായം 60;ഉത്തരവ് പിൻവലിക്കണം’ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിവൈഎഫ്‌ഐ
പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാരെ ബാധിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. സേവന വേദന വ്യവസ്ഥകൾ ഏകീകരിക്കുന്നതിൽ എതിർപ്പില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ […]









