രോഹിണി കോടതി സ്ഫോടനക്കേസ്; ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു
ദില്ലി രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബോംബ് നിർമ്മിച്ച് അഭിഭാഷകന്റെ ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിച്ച ഡിആർഡിഒ ശാസ്ത്രജ്ഞനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. . അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്. അഭിഭാഷകനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി ചെറിയ ബോംബ് നിർമ്മിച്ചതും ഇയാളാണ്. ശേഷം ഈ ബോംബ് അഭിഭാഷകന്റെ ബാഗിൽ ഒളിപ്പിച്ചു. ഇതു വഴി അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകൻ കേസിൽ ഹാജരാകാൻ […]
