ആരും പട്ടിണി കിടക്കരുത്; ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി അശ്വതാമ്മ
ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ മംഗളൂരുവിലെ ശ്രീ ക്ഷേത്ര രാജ രാജേശ്വരി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി എൺപതുകാരിയായ അശ്വതാമ്മ. ഇതേ ക്ഷേത്രത്തിൽ അന്നദാന ചടങ്ങിൽ ഭിക്ഷ യാചിച്ച് ലഭിച്ച തുകയാണ് സംഭാവന നൽകിയത്. ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കഞ്ചിക്കോട് സ്വദേശിയായ അശ്വതാമ്മ 18 വർഷക്കാലമായി ഉത്സവ സമയങ്ങളിൽ ഭിക്ഷ യാചിച്ച് വരുകയാണ്. ഇതിന് മുൻപും വിവിധ ക്ഷേത്രങ്ങളിലേക്ക് ആറ് ലക്ഷം രൂപയോളം സംഭാവന നൽകിയിട്ടുണ്ട്. കടുത്ത അയ്യപ്പ ഭക്തയായ ഇവർ ശബരിമലയിലെ ഒരു ലക്ഷത്തിലധികം […]







