സംസ്ഥാനത്ത് മിന്നൽ പ്രളയത്തിൽ മരണം പന്ത്രണ്ടായി; കോട്ടയം കൂട്ടിക്കലിൽ മാത്രം മരിച്ചത് പത്ത് പേര്‍
സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തില്‍ മരണം 12 ആയി. കോട്ടയം കൂട്ടിക്കലിൽ മാത്രം ഉരുൾപൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ 10 പേര്‍ മരിച്ചു. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒറ്റലാങ്കല്‍ മാര്‍ട്ടിന്‍റെ കുടുംബമൊന്നാകെയാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ സാന്ദ്രയെന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ […]







