Kerala News

വധഗൂഢാലോചനക്കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  • 7th February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബഞ്ച് രാവിലെ 10.15 നാണ് ഉത്തരവ് പറയുന്നത്. വിധി എന്തായാലും ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. ദിലീപിന് ജാമ്യം ലഭിച്ചാല്‍ അത് പ്രോസിക്യൂഷന് വലിയ തിരച്ചടിയാകും.മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു […]

Kerala News

സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണം; ബാലചന്ദ്രകുമാറിനെതിരായ ശബ്ദസന്ദേശം പുറത്ത് വിട്ട് ദിലീപ്

  • 6th February 2022
  • 0 Comments

താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശം ഹൈക്കോടതിയിൽ ഹാജരാക്കി ദിലീപ്. 2021 ഏപ്രിൽ 14 ന് ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു. കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. ഇന്നലെ ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരൻ […]

Kerala News

ഗൂഢാലോചന കേസ്; വാദം നാളെ തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍വിധി തിങ്കളാഴ്ച

  • 4th February 2022
  • 0 Comments

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദങ്ങള്‍ നാളെയും തുടരും. വാദപ്രതിവാദങ്ങള്‍ നാളെ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗങ്ങളോടും കോടതി കര്‍ശനമായി നിര്‍ദേശിച്ചു.ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. . തനിക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാളെയും വാദങ്ങള്‍ കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. ഈ പ്രതികള്‍ക്ക് […]

Kerala News

വീട്ടിലിരുന്ന് അനിയനും അളിയനുമൊപ്പം പറഞ്ഞതെങ്ങനെ ഗൂഢാലോചനയാകും? വാദം തുടരുന്നു

  • 3rd February 2022
  • 0 Comments

വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് ദിലീപ് ഹൈക്കോടതിയില്‍.കേസില്‍ എഫ്‌ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി.അനിയനും അളിയനും ഒപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഡാലോചനയാകും?ദിലീപ് ചോദിച്ചു.ദിലീപിന്റെ വാക്കുകള്‍ കേട്ട് അവിടെ ഇരുന്ന ആരെങ്കിലും പ്രതികരിച്ചോ? എന്തു ധാരണയിലാണ് അവര്‍ എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെയാണ് ഗൂഢാലോചനയാവുക? അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ചുവീഴ്ത്തിയാലും തന്റെ ഒന്നര കോടി പോവുമല്ലോ എന്നു ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്. എന്തു സംഭവിച്ചാലും അതു തന്റെ […]

Kerala News

ഫോണുകൾ ആലുവ കോടതിയിൽ പരിശോധിക്കില്ല; തിരുവനന്തപുരം ഫോറൻസിക് ലാബിൽ നേരിട്ട് അയക്കും

  • 3rd February 2022
  • 0 Comments

ദിലീപിൻ്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരിശോധിക്കില്ല. ഫോണുകൾ തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബിൽ നേരിട്ട് അയക്കാൻ കോടതി നിർദ്ദേശിച്ചു. ഫോണുകൾ ലാബിൽ അല്ലാതെ തുറക്കുന്നത് കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു.പരിശോധിക്കാതെ ഫോൺ അയക്കുകയാണെങ്കിൽ ലോക്കിങ് പാറ്റേണുകൾ തെറ്റാകാൻ സാധ്യതയുണ്ടെന്നും ഇതുമൂലം നടപടിക്രമങ്ങൾ പിന്നെയും വൈകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.കേസിലെ ഒന്ന്, രണ്ട്, നാല് പ്രതികളുടെ ഫോണുകളുടെ പാസ്‌വേർഡുകളാണ് കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചിരുന്നത്. ഫോൺ ലോക്കുകൾ അഞ്ച് മണിക്ക് മുൻപ് കൈമാറണമെന്നായിരുന്നു കോടതിയുടെ […]

Kerala News

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം കേസ് അട്ടിമറിക്കാൻ; തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി

  • 3rd February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നും അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി . വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് പുതിയ ഹർജിയിൽ ദിലീപിൻറെ ആരോപണം വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും […]

Kerala News

ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഉത്തരവ്;മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

  • 1st February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ഫോണുകള്‍ ലഭിക്കാന്‍ അന്വേഷണ സംഘത്തിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫോണുകള്‍ മജിസ്‌ട്രേറ്റ് […]

Kerala News

ഇപ്പോൾ നടക്കുന്നത് മാധ്യമവിചാരണ;ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

  • 31st January 2022
  • 0 Comments

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജിയില്‍ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു വാദം തുടങ്ങിയത്. ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നതിൽ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. അന്വേഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും പ്രതികള്‍ക്ക് അറസ്റ്റില്‍നിന്നു സംരക്ഷണം നല്‍കരുത്. മുന്‍കൂര്‍ ജാമ്യത്തിനല്ല, റെഗുലര്‍ ജാമ്യത്തിനു പോലും പ്രതികള്‍ക്ക് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. […]

Kerala News

ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവിന്റെ മരണം;പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

  • 31st January 2022
  • 0 Comments

ദിലീപിന്റെ മൊബൈൽ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി.കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇയാളുടെ കുടുംബം അങ്കമാലി പോലീസില്‍ആണ് പരാതി നല്‍കിയത്.ഷലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്. അങ്കമാലി ടെല്‍ക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം പെന്റാമേനകയില്‍ മൊബൈല്‍ഫോണ്‍ സര്‍വീസ് നടത്തി വന്നിരുന്നയാളാണ് സലീഷ്. ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് […]

Kerala News

ഗൂഢാലോചന കേസ്; പ്രതികളുടെ മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്റെ ഓഫീസില്‍ ഹാജരാക്കി

  • 31st January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി. ദിലീപിന്റെ മൂന്ന് ഫോണുകൾ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. സഹോദരൻ അനൂപിന്റെ രണ്ട് ഫോണും ബന്ധു അപ്പുവിന്റെ ഫോൺ ഉൾപ്പടെ ആറ് ഫോണുകൾ കൈമാറും. രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈൽ ഫോണുകളും രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞ […]

error: Protected Content !!