Kerala News

ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് അതിജീവത;കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

  • 21st February 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളണമെന്ന ആവശ്യവുമായി അതിജീവത ഹൈക്കോടതിയിൽ.തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയില്‍ പറയുന്നു.അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടതില്ല. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. അന്വേഷണം റദ്ദാക്കി വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.തുടരന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. വധ ഗൂഢാലോചനക്കേസിലെ ഇരകളാണ് അന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.നടിയെ […]

error: Protected Content !!