യാത്രാമധ്യേ പക്ഷി ഇടിച്ചു,വിമാനത്തിന് തീപിടിച്ചു,സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍
ബിഹാറിലെ പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിനാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് തീ പിടിച്ചത്.വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതർ അറിയിച്ചു. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ ബോയിങ് […]
