കർഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ ഇന്ന്;

  • 18th February 2021
  • 0 Comments

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും.ഉച്ചക്ക് 12 മുതല്‍ 4 വരെ നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം.സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പ്രതിഷേധം നടക്കുന്ന സാഹചര്യം പരിഗണിച്ച് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.അതേസമയം കര്‍ഷക പ്രതിഷേധം എണ്‍പത്തിയഞ്ചാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്.

error: Protected Content !!