കുട്ടികൾക്ക് ആഘോഷമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം
പരിമിതികളെ വകവയ്ക്കാതെ, കരുത്തോടെ ജീവിതത്തിലെ ഓരോ ചുവടും മുന്നോട്ട് വയ്ക്കാനുള്ള ശ്രമത്തിലാണ് ഓരോ കുട്ടിയും ടാഗോർ സെന്റിനറി ഹാളിൽ നടന്നഅന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയത്. ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളിൽ നൂറിലധികം കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ കലക്ടര്‍ സാംബശിവറാവു പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈകല്യങ്ങള്‍ മറന്ന് ആട്ടവും പാട്ടുമായി പരിപാടി കുട്ടികൾ ആഘോഷമാക്കി. ലളിതഗാനം, മിമിക്രി, പ്രസംഗം, സിംഗിൾ ഡാൻസ് തുടങ്ങിയ മത്സരങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി […]
