മക്‌ഡൊണാൾഡ്സിലെ ഡ്രിങ്കിൽ ചത്ത പല്ലി,വൈറലായി വീഡിയോ,കട പൂട്ടി സീൽ വെച്ചു
മക്‌ഡൊണാൾഡ്സിലെ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി ,അഹ്മദാബാദ് സയൻസ് സിറ്റി റോഡിലെ മക്ഡൊണാൾഡ്സ് ഔട്ട്ലറ്റിൽ നിന്ന് നൽകിയ ഡ്രിങ്കിലാണ് പല്ലിയെ കണ്ടെത്തിയത്. തുടർന്ന് അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഈ ഔട്ട്‌ലറ്റ് പൂട്ടി സീൽ വെക്കുകയും ചെയ്തു.ഇവിടെ നിന്നും രണ്ട് യുവാക്കൾ കോക്ക് കുടിക്കുന്നതിനിടെ ഡ്രിങ്കിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇതിൻ്റെ വിഡിയോ ഇവരിൽ ഒരാൾ ട്വിറ്ററിൽ പങ്കുവച്ചു. മാനേജറോട് പരാതിപ്പെട്ടപ്പോൾ ഡ്രിങ്കിൻ്റെ പണം തിരികെനൽകാമെന്ന് മാത്രമാണ് മാനേജർ അറിയിച്ചതെന്ന് ഇയാൾ പറഞ്ഞുവിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അധികൃതർ […]
