പൊട്ടിത്തെറിച്ച് ടി സിദ്ദിഖ്,ഒരു പോലീസുകാരനും ഇവിടെ വേണ്ട’ ഡിസിസി ഓഫീസില്‍നിന്ന് പോലീസുകാരെ പുറത്താക്കി
വയനാട് ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി.പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ വാർത്താസമ്മേളനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്‍റെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം. പോലീസിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ് […]
