Local News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളില്‍ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനുമോദിച്ച് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍

സാമുദായിക, സാമ്പത്തിക, അധികാര സങ്കുചിതതാല്പര്യങ്ങള്‍ മാറ്റിനിർത്തി അക്കാദമിക ഗുണഫലങ്ങള്‍ക്കാവണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർ പ്രാമുഖ്യം നല്കേണ്ടതെന്നും നിർഭാഗ്യവശാല്‍ മറിച്ചാണ് ഇപ്പോഴത്തെ പ്രവണതയെന്നും മുന്‍ വിദ്യാഭ്യാസമന്ത്രിയും പൊന്നാനി ലോക്സഭാംഗവുമായ ഇ.ടി മുഹമ്മദ് ബഷീർ. സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളില്‍ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കാനായി ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സംഘടിപ്പിച്ച മെറിറ്റ് മീറ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്വബോധത്തിന്‍റെയും മൂല്യബോധത്തിന്‍റെയും അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ വിദ്യാഭ്യാസപ്രവർത്തനങ്ങള്‍ നടത്തുന്നത് സ്വാർത്ഥതാല്പര്യങ്ങളുടെ വർത്തമാനസാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമികയോഗ്യതകള്‍ക്കൊപ്പം പരസ്നേഹം, […]

Local News

സത്യാനന്തരകാലത്തെ അധ്യാപനം വെല്ലുവിളികള്‍ നിറഞ്ഞത്;അഡ്വ. കെ.എന്‍.എ ഖാദർ

സത്യാനന്തരകാലത്തെ അധ്യാപനം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമാറ്റം അനിവാര്യമാണെന്നും അഡ്വ. കെ.എന്‍.എ ഖാദർ. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടിയില്‍ വിദ്യാഭ്യാസം-ജ്ഞാനം-സമൂഹം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ്സ്മുറികളെക്കാളപ്പുറം വിരല്‍ത്തുമ്പില്‍ അറിവിന്‍റെ മഹാപ്രപഞ്ചം സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ വർത്തമാനസാഹചര്യത്തില്‍ അധ്യാപകരുടെ ഉത്തരവാദിത്വം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളിലെ അറിവുകളില്‍നിന്ന് സത്യവും വ്യാജവും വേർതിരിച്ച്മനനം ചെയ്ത് നിലപാടിലെത്തിക്കുന്ന ജ്ഞാനപ്രക്രിയയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കലാണ് അധ്യാപകരുടെ യഥാർത്ഥദൌത്യമെന്നും അഡ്വ. കെ.എന്‍.എ ഖാദർ കൂട്ടിച്ചേർത്തു. ട്രാന്‍സ്മിറ്റ്-ട്രാന്‍സ്ഫോം-ട്രാന്‍സെന്‍റ് എന്ന മോട്ടോയില്‍ സംഘടിപ്പിച്ചനാലു ദിവസത്തെ […]

error: Protected Content !!