സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട, ജാഗ്രത മതി; മന്ത്രി കെ രാജന്‍
സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ മാറി മാറി വരുകയാണ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട, ജാഗ്രത മതിയെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വയനാട് ബാണാസുരസാഗര്‍ അണക്കെട്ടും തുറന്നു. സെക്കന്റില്‍ 8.50 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ബാണാസുരയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കബനി നദിയില്‍ വെള്ളം കുറയ്ക്കാന്‍ കര്‍ണാടക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കയം ഡാം ഉച്ചയ്ക്ക് […]