Kerala kerala

ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ആലുവ ചൊവ്വരയില്‍ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. കാക്കനാട് സ്വദേശി സ്വരാജ്, അരൂര്‍ സ്വദേശി സനീര്‍, മലപ്പുറം സ്വദേശി ഫൈസല്‍ബാബു, ചൊവ്വര സ്വദേശി കബീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ ആലുവയില്‍ എത്തിക്കും. കാക്കനാട്, അരൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമണം ആസൂത്രണം ചെയ്തത് കബീറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ഗുണ്ടാ ആക്രമണം നടന്നത്. കാറില്‍ വന്ന ഒരു […]

kerala Kerala

രണ്ടര വയസ്സുകാരിയുടെ മരണം; അച്ഛന്‍ പിടിയില്‍

  • 25th March 2024
  • 0 Comments

മലപ്പുറം: കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ അച്ഛന്‍ ഫായിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫായിസിന്റെ രണ്ടര വയസുള്ള […]

Kerala News

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം പുറത്തെത്തിച്ചു; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

  • 18th August 2022
  • 0 Comments

കളളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലായിരുന്നു ഇയാളെ പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച സ്വര്‍ണം കരിപ്പൂരിന് പുറത്ത് യാത്രക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. മുനിയപ്പന്റെ മുറിയില്‍ നിന്ന് നാല് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. ഇയാളുടെ പക്കല്‍ നിന്ന് 320 ഗ്രാം സ്വര്‍ണവും, പാസ്പോര്‍ട്ടുകളും മറ്റ് ആഡംബരവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. […]

Kerala News

ഷാജഹാന്‍ വധം; മരണം രക്തംവാര്‍ന്ന്, കൈയ്ക്കും കാലിനും വെട്ടേറ്റു, കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 17th August 2022
  • 0 Comments

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലമ്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീന്‍ (28), സിദ്ധാര്‍ഥന്‍ (24) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. മലമ്പുഴ കവഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ ആറുപേരെക്കൂടി ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അതേസമയം, കൊലപാതകത്തിന് ശേഷം പ്രതികള്‍ ബാറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലപാതക സംഘത്തിലെ മൂന്ന് പേരാണ് ബാറിലെത്തിയത്. ചന്ദ്ര നഗറിലെ ബാറിലാണ് നവീന്‍ […]

Kerala News

ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തില്‍ കുഴിച്ചിട്ടു, അവിവാഹിതയായ യുവതി കസ്റ്റഡിയില്‍

  • 28th July 2022
  • 0 Comments

ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഏലത്തോട്ടത്തിലാണ് കുഴിച്ചുമൂടിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

National News

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; 21 പേര്‍ കസ്റ്റഡിയില്‍, എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

  • 28th July 2022
  • 0 Comments

കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. ഇവര്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്നു പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശോധയുണ്ടാകും. ഇതുമായി ബന്ധപ്പെട്ടു കര്‍ണാടക പൊലീസ് സംഘം കാസര്‍കോട് എത്തും. അന്വേഷണത്തില്‍ […]

National News

നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് പോലീസ്, കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു

  • 13th June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. കെ സി വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുകയും നെഞ്ചിന് മര്‍ദിച്ചതായും പരാതിയുണ്ട്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പൊലീസ് തടഞ്ഞു. ഇഡി ഓഫീസിന് മുന്നില്‍ രണ്‍ദീപ് സിങ് സുര്‍ജേവാല കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുകയാണ്. പ്രതിഷേധത്തിന് നേതൃത്വം […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.സ്ഥലത്തില്ലാത്തയാളുടെ പേരില്‍ വോട്ടിന് ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.

Kerala News

വിദ്വേഷ മുദ്രാവാക്യം; പിഎഫ്‌ഐ സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍, കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയ തങ്ങള്‍. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗണ്‍സലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് […]

Kerala News

പൊലീസുകാരുടെ മരണം; നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍, മരണം പന്നിക്കെണിയില്‍ കുടുങ്ങി

പാലക്കാട് രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍പ്പെട്ടാണ് പൊലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പില്‍ നിന്നും കാണാതായ രണ്ട് പേരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. തെരച്ചിലിനിടെ പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി […]

error: Protected Content !!