ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴ കലവൂര്‍ ഓമനപ്പുഴയില്‍ മകളെ പിതാവ് കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവന്‍ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. പിതാവ് ജോസ്മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാര്‍ക്ക് മുന്നില്‍വെച്ചാണ് മകള്‍ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ജാസ്മിനെ പിതാതവ് തോര്‍ത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. ബുധനാഴ്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്. കഴുത്തിലെ […]









