International

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യ വ്യക്തിയായി ക്രിസ്റ്റിയാനോ റൊണാൾഡോ

  • 21st November 2022
  • 0 Comments

ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോ അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു റെക്കോർഡ് കൂടി തീർത്തിരിക്കുകയാണ് റോണോ. എന്നാൽ കളത്തിന് പുറത്താണെന്ന് മാത്രം. ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ […]

Sports

പരിശീലകൻ എറിക് ടെൻ ഹാഗിനോട് യാതൊരു ബഹുമാനവുമില്ല, മാഞ്ചസ്റ്ററിൽ നിന്നും വഞ്ചിക്കപ്പെട്ടുവെന്ന ആരോപണമുന്നയിച്ച് ക്രിസ്റ്റ്യാനോ

  • 14th November 2022
  • 0 Comments

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരേയും ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൂപ്പർതാരത്തിന്റെ അഭിമുഖത്തിലാണ് പരിശീലകനെതിരേയും ക്ലബ്ബിനെതിരേയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. മാഞ്ചസ്റ്ററിൽ നിന്നും വഞ്ചിക്കപ്പെട്ടുവെന്നാണ് ക്രിസ്റ്റ്യാനോ ആരോപിച്ചത്. ക്ലബ്ബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗും മറ്റ് മുതിർന്ന അംഗങ്ങളും ക്ലബ്ബിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് ക്രിസ്റ്റ്യാനോ ആരോപിച്ചു. പിഴേയ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ആരോപണങ്ങൾ. എറിക് ടെൻ ഹാഗിനോട് തനിക്ക് യാതൊരു ബഹുമാനവുമില്ലെന്നും കാരണം അയാൾ തന്നെ ബഹുമാനിച്ചിട്ടില്ല. പരിശീലകനോട് മാത്രമല്ല, ക്ലബ്ബിലെ […]

error: Protected Content !!