National News

മകന്റെ ജന്മദിനത്തിൽ സമ്മാനത്തെചൊല്ലി തർക്കം; കത്രിക കൊണ്ട് ഭാര്യയെയും അമ്മയെയും കുത്തിക്കൊന്ന് യുവാവ്

  • 31st August 2025
  • 0 Comments

ന്യൂഡൽഹി ∙ മകന്റെ ജന്മദിനത്തിൽ കൈമാറിയ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കം ഡൽഹിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ രോഹിണിയിൽ ശനിയാഴ്ചയാണ് സംഭവം. കുസും സിൻഹ (63), മകൾ പ്രിയ സേഗൽ (34) എന്നിവരെ കൊലപ്പെടുത്തിയ യോഗേഷ് സേഗൽ (36) ആണ് അറസ്റ്റിലായത്. ഇരുവരെയും കത്രിയ ഉപയോഗിച്ച് യോഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 28ന് യോഗേഷിന്റെയും പ്രിയയുടെയും മകന്റെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷച്ചടങ്ങിനാണ് കുസും മകളുടെ ഫ്ലാറ്റിലെത്തിയത്. ചടങ്ങിനിടെ മകനു നൽകിയ സമ്മാനത്തെച്ചൊല്ലി യോഗേഷും പ്രിയയും […]

News

ഇൻസ്റ്റഗ്രാമിൽ ‘മോശം റീലുകൾ, ചോദ്യം ചെയ്ത ഭർത്താവിന് കത്തി കൊണ്ട് കുത്ത്

  • 30th August 2025
  • 0 Comments

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തിവീഴ്ത്തി. ഭാര്യ ഇസ്രത്ത് ഇന്‍സ്റ്റഗ്രാമില്‍ പോണോഗ്രാഫിക് വിഡിയോകള്‍ പങ്കുവയ്ക്കുകയാണെന്നും ഇത് എതിര്‍ക്കുമ്പോള്‍ അക്രമണവും ഭീഷണിയുമാണെന്ന് ഭര്‍ത്താവ് അനസ് പോലീസിൽ പരാതിനൽകി.സംഭവത്തില്‍ ഇസ്രത്തിനെതിരെ ലോനി പൊലീസ് കേസെടുത്തു. 2024 ല്‍ ഭാര്യ ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് അനസ് പറയുന്നു. ഇതോടെ ഭാര്യ വ്ലോഗിങ് ആരംഭിച്ചു. അന്യപുരുഷന്മാരുമായി വീഡിയോ ചെയ്യാന്‍ ആരംഭിച്ചു. ഇതിനെ എതിര്‍ത്തതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇന്‍സ്റ്റഗ്രാം വിഡിയോയുടെ പേരില്‍ […]

kerala Kerala

പാലക്കാട് പൂച്ചയെ കൊന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൂച്ചയെ കൊന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്. ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേര്‍തിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ ഷജീറാണ് തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Kerala kerala

നെയ്യാറ്റിന്‍കരയില്‍ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെണ്‍പകല്‍ സ്വദേശി സുനില്‍കുമാറാണ് മരിച്ചത്. 19കാരനായ മകന്‍ സിജോയെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 11-ാം തീയതിയാണ് സുനില്‍കുമാറിനെ കമ്പുകൊണ്ട് മകന്‍ തലയ്ക്ക് അടിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. മാതാപിതാക്കളെ സ്ഥിരം സിജോ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Kerala kerala

കൊല്ലത്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

കൊല്ലം കടപ്പാക്കടയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ അഭിഭാഷകനായ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. മകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അച്ഛനും മകനും മാത്രമായിരുന്നു അക്ഷയ നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവിടെയാണ് സംഭവം നടന്നത്. വീട്ടിലെ ഹാളിലാണ് മകന്‍ വിഷ്ണുവിന്റെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസ പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് വിവരം. ശ്രീനിവാസ […]

kerala Kerala

ഉത്തര്‍പ്രദേശില്‍ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലില്‍ തള്ളിയ സംഭവം; അമ്മയടക്കം നാല് പേര്‍ കസ്റ്റഡിയില്‍; ദുരഭിമാനക്കൊലയെന്ന് സംശയം

മീററ്റ്: ഉത്തര്‍പ്രദേശില്‍ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലില്‍ തള്ളിയ സംഭവുമായി ബന്ധപ്പെട്ട് നാല് കുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മീററ്റിലെ പാര്‍താപൂരിലാണ് സംഭവം. ദൗറലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ദിവസം മുമ്പ് ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. ആണ്‍സുഹൃത്തിന്റെ പേരും മൊബൈല്‍ നമ്പറും അടങ്ങിയ കടലാസ് തുണ്ട് പെണ്‍കുട്ടിയുടെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് മരിച്ചത് കാണാതായ പെണ്‍കുട്ടിയാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്. ബഹാദൂര്‍പൂര്‍ ഗ്രാമത്തിലെ ഒരു അഴുക്കുചാലില്‍ നിന്ന് വികൃതമായ രീതിയിലാണ് […]

Kerala kerala

മാനന്തവാടിയില്‍ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി; പ്രതി പിടിയില്‍

വയനാട് മാനന്തവാടിയില്‍ കാണാതായ ഒന്‍പത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്നലെയാണ് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്.

Kerala kerala

തൃശൂരില്‍ കുഴല്‍ക്കിണര്‍ കുഴിക്കലിനിടെ തര്‍ക്കം; 60കാരന് വെട്ടേറ്റു; പ്രതി ഒളിവില്‍

തൃശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 60കാരന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശവാസിയായ ഏലിയാസ് എന്നയാളാണ് മോഹനനെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ പുറത്തുവന്ന ചളിവെള്ളം ഏലിയാസിന്റെ വീട്ടുവളപ്പിലേക്ക് കയറി. ഇതില്‍ പ്രകോപിതനായ ഏലിയാസ് വീട്ടില്‍നിന്ന് വാക്കത്തി എടുത്തുകൊണ്ടുവന്ന് മോഹനനെ വെട്ടുകയായിരുന്നു. വെട്ട് തടുത്തതോടെ മോഹനന്റെ കൈയില്‍ മുറിവേറ്റു. സംഭവത്തിനു പിന്നാലെ ഏലിയാസ് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. […]

kerala Kerala

രഹസ്യമായി അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന്‍ കസ്റ്റഡിയില്‍; മരിച്ചതിനുശേഷം കുഴിച്ചിട്ടതെന്ന് മൊഴി

  • 19th December 2024
  • 0 Comments

കൊച്ചി വെണ്ണലയില്‍ മകന്‍ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നാണ് മകന്റെ മൊഴി. മകന്‍ പ്രദീപ് പോലീസ് കസ്റ്റഡിയില്‍. 78-കാരി അല്ലിയുടെ മൃതദേഹമാണ് കുഴിച്ചിട്ടത്. മകന്‍ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികള്‍ പറയുന്നു. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, […]

Kerala kerala

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പിച്ചു; പ്രതി ഒളിവില്‍

  • 29th October 2024
  • 0 Comments

തിരുവനന്തപുരം: കാട്ടക്കടയില്‍ ഭര്‍ത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പിച്ചു. ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്. പരിക്കേറ്റ സ്വപ്നയെയും മകന്‍ അഭിനവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കൈതക്കോണം റോഡിന് സമീപത്തുവച്ചായിരുന്നു അക്രമണം. നിഷാദിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

error: Protected Content !!