ബുള്ളി ആപ്പ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെക്കുവാനും വിദ്വേഷപ്രചാരണത്തിനും ലക്ഷ്യമിട്ട് ഉണ്ടാക്കിയ ബുള്ളി ബായ് ആപ്പിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ . ആപ്പ് നിർമിച്ച ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയെ അസമിൽ നിന്ന് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിൽ നിന്ന് 21-കാരനായ ബിടെക് വിദ്യാർത്ഥി വിശാൽ ഝാ, […]
