Kerala News

ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി;നഗ്നദൃശ്യവിവാദത്തിൽ ഏരിയാ കമ്മറ്റിയംഗത്തെ പുറത്താക്കി

  • 14th January 2023
  • 0 Comments

ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ദൃശ്യ വിവാദത്തിൽ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. പാർട്ടി സഹപ്രവർത്തകർ അടക്കം മുപ്പതോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് സോണ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. തുടർന്ന് പ്രവർത്തകർ പാർട്ടി പരാതി നൽകുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.മാഹീന്ദ്രൻ, […]

Kerala

സിപിഐഎം സംസ്ഥാനതല ജാഥ ഫെബ്രുവരി 20 മുതൽ

  • 13th January 2023
  • 0 Comments

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയും വികസനം തടഞ്ഞുമുള്ള കേന്ദ്രസർക്കാർ സമീപനത്തിനും ന്യുനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്‌എസും ഉയർത്തുന്ന കടുത്ത ഭീഷണിക്കുമെതിരെ സിപിഐ എം സംസ്ഥാനതല ജാഥ സംഘടിപ്പിക്കുമെന്ന്‌ എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ ഫെബ്രുവരി 20ന്‌ കാസർകോട്‌ നിന്ന്‌ ആരംഭിച്ച്‌ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച്‌ മാർച്ച്‌ 18ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. പി കെ ബിജു മാനേജറായ ജാഥയിൽ എം സ്വരാജ്‌, സി എസ്‌ സുജാത, കെ ടി ജലീൽ, ജെയ്‌ക്‌ സി […]

Kerala

കുട്ടനാട് സിപിഐഎമിൽ കൂട്ടരാജി; കാരണം ഏരിയാ കമ്മറ്റി നേതൃത്വവുമായുള്ള തർക്കം

  • 11th January 2023
  • 0 Comments

കുട്ടനാട് സിപിഐഎമിൽ കൂട്ടരാജി. ഏരിയാ കമ്മറ്റി നേതൃത്വവുമായുള്ള തർക്കത്തെ തുടർന്നാണ് രാജി. ഏകദേശം 250ലധികം പ്രവർത്തകരാണ് രാജി സന്നദ്ധത അറിയിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പുളിങ്കുന്ന്, രാമങ്കരി പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ രാജി. പുളിങ്കുന്നം ഏരിയ കമ്മറ്റിയിലെ എല്ലാവരും തന്നെ രാജി വച്ചു. ആറോളം ലോക്കൽ കമ്മറ്റികളിൽ നിന്നാണ് രാജി. പുതിയ നേതൃത്വം പഴയകാല നേതാക്കളെ വെട്ടിനിരത്തുന്ന ഒരു സമീപനം സ്വീകരിക്കുന്നുണ്ട് എന്ന് രാജിവച്ചവർ പറയുന്നു. പാർട്ടിയെ തെറ്റുതിരുത്തലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് പരിഗണിക്കുന്നില്ല. പുതിയ ആളുകൾക്ക് […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ സിപിഎം – കോണ്‍ഗ്രസ് സഹകരണം,നിര്‍ണ്ണായക ചര്‍ച്ച

  • 9th January 2023
  • 0 Comments

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന് ധാരണ. തീരുമാനം അടുത്ത പിബിയിലുണ്ടാകും. സിപിഎം സംസ്ഥാന സമിതിയി യോഗത്തില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നുണ്ട്. യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ഏതൊക്കെ സീറ്റുകളിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ സമിതിക്ക് രൂപം നല്‍കും. കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും […]

Kerala News

ലോക്സഭ തെരഞ്ഞെടുപ്പ് സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ

  • 1st January 2023
  • 0 Comments

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടിക്ക് ഇന്ന് തുടക്കം.മന്ത്രിമാരും പോളിറ്റിബ്യൂറോ അം​ഗങ്ങളും ഉൾപ്പെടെയുളളവർ വീടുകളിലേക്ക് എത്തും സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള […]

Kerala News

സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്;വിവാദങ്ങളോട് പ്രതികരിക്കാതെ ഇപി ജയരാജൻ

  • 30th December 2022
  • 0 Comments

ഇ.പി. ജയരാജനെതിരായ സാമ്പത്തികാരോപണത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും..യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും.രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയമന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചേക്കും.തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഒരു പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.ഇ പി […]

Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി;ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് പിഴവ് പറ്റി

  • 29th December 2022
  • 0 Comments

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം എറണാകുളത്തെ പാർട്ടി നേതാക്കൾക്ക് പിഴവുപറ്റിയതെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. മുതിർന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും ഉൾപ്പെട്ട സമിതിയാണ് തോൽവി പരിശോധിച്ചത്. മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ച അഡ്വ അരുൺകുമാറിന്‍റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. . ഈ റിപ്പോർട്ട് ഇന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും പരിഗണിക്കും.ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കൾക്കടക്കം വീഴ്ച പറ്റിയെന്നും […]

Kerala News

ഇ പിക്കെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം;കേന്ദ്ര നേതാക്കൾ

  • 26th December 2022
  • 0 Comments

സാമ്പത്തിക ആരോപണ പശ്ചാത്തലത്തിൽ ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിന് പിബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മാധ്യമ വാ‍ര്‍ത്തകളുടെ അടിസ്ഥാനത്തിൽ വിശദീകകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉയർന്നുവെന്ന് സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി […]

Kerala News

സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി;അഭിജിത്തിനെ സിപിഐഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തു

  • 24th December 2022
  • 0 Comments

അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെ അഭിജിത്തിനെ സിപിഎം സസ്‌പെന്റ് ചെയ്തു.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാൻ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്. ആനാവൂർ നാഗപ്പൻ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിൽ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു. […]

Kerala

അടിസ്ഥാനപരമായി മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐ

  • 11th December 2022
  • 0 Comments

അടിസ്ഥാനപരമായി ലീഗ് വർഗീയ പാർട്ടിയല്ലെന്ന് സിപിഐ. പിഎഫ്ഐ യെ പോലൊരു പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സഖ്യത്തിന് കളമൊരുക്കി എന്ന് പറയാനാകില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു. വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീ​ഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു […]

error: Protected Content !!