പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നു; സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം
മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുയടെ അറസ്റ്റിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ .നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെന്നും അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിപിഐഎം പി ബി കുറ്റപ്പെടുത്തി. സർക്കാർ ഏജൻസികളെ ത്രിശൂലം പോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് ദുരുപയോഗം ചെയ്യുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ‘മനീഷ് സിസോദിയയുടെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. […]









