നഗ്നദൃശ്യവിവാദം; സിപിഎമ്മിൽ നിന്ന് എ.ഡി.ജയനെ സസ്പെൻഡ് ചെയ്തു
ആലപ്പുഴ∙ ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം. ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണിൽ സൂക്ഷിച്ചെന്ന ആരോപണത്തെ തുടർന്ന് മുൻ ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെ പാർട്ടി പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ ജയൻ സോണയെ സഹായിക്കാൻ ഇടപെട്ടെന്നു പാർട്ടി കണ്ടെത്തുകയും ഏരിയ കമ്മിറ്റിയിൽ നിന്നു ലോക്കൽ കമ്മിറ്റിയിലേക്കു തരം താഴ്ത്തുകയുമായിരുന്നു. അതിന്റെ തുടർച്ചയാണ് സസ്പെൻഷൻ. സോണയ്ക്കെതിരെ ചില സ്ത്രീകൾ പാർട്ടിക്കു പരാതി നൽകുന്നതിൽ […]

