രാജ്യത്ത് കൊവിഡ് വീണ്ടും വര്‍ധിക്കുന്നു, 4510 പുതിയ കൊവിഡ് കേസുകള്‍, നാലാംതരംഗത്തിന്റെ സൂചനയല്ലെന്ന് ഐ.സി.എം.ആര്‍
ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. 2,779 പേര്‍ രോഗമുക്തരായി. നിലവില്‍ ആകെ 25,782 പേരാണു രാജ്യത്തു കോവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ കേസുകളുടെ 0.06 ശതമാനം ആളുകളാണു ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി 45 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയും കേരളവുമാണ് […]








