National News

രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ; ഏഴ് മരണം സ്ഥിരീകരിച്ചു

  • 27th March 2023
  • 0 Comments

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 9433 ആയി ഉയർന്നു.149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തിൽ മൂന്നു പേരുമടക്കം ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. ‘കൊവിഡ് നമുക്കിടയിൽ തന്നെയുണ്ട്. ഇടയ്ക്കിടെ കൊവിഡ് തലപൊക്കും.പക്ഷേ ഭയപ്പെടാൻ ഒന്നുമില്ല, കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. നമ്മൾ കേസുകൾ കണ്ടുപിടിക്കുന്നതിന്റെ കാരണം നമ്മുടെ നിരീക്ഷണം ശക്തമായതിനാലാണ്’- […]

Kerala

പരിശോധന വ്യാപകമാക്കണം… കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി വീണ്ടും കേന്ദ്രം

  • 25th March 2023
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വര്‍ധിക്കുന്നതിനിടെ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുതിയ ജാഗ്രതാ നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറഞ്ഞെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഹോട്‌സ്‌പോട്ട് തിരിച്ചറിഞ്ഞ് വൈറസിന്റെ വ്യാപനം തടയണം എന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറഞ്ഞ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ടെസ്റ്റിംഗ് ലെവലുകള്‍ അപര്യാപ്തമാണ് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. […]

Kerala News

രാജ്യത്ത് 1,590 പുതിയ കോവിഡ് കേസുകൾ; 146 ദിവസത്തിനിടയിലെ ഉയർന്ന കണക്ക്

  • 25th March 2023
  • 0 Comments

രാജ്യത്ത് 1,590 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 910 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 8,601 പേരാണ്. ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,824 ആയി. മഹാരാഷ്ട്രയിൽ മൂന്ന്, ർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.23 ശതമാനവുമാണ്. മരണനിരക്ക് […]

Kerala National

കോവിഡ്: പ്രതിദിന കേസുകൾ 800 ; പുതിയ വകഭേദം

  • 19th March 2023
  • 0 Comments

ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 5,389 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. കഴിഞ്ഞ നവംബർ 14ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 1000 കവിയുന്നത്. പുണെയിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ […]

International News

മനഃപൂർവം കോവിഡ് വരുത്തി;വെളിപ്പെടുത്തലിന് പിന്നാലെ ചൈനീസ് ​ഗായികയ്ക്കെതിരെ സൈബർ ആക്രമണം

  • 23rd December 2022
  • 0 Comments

പ്രശസ്ത ചൈനീസ് ഗായിക ജെയ്ൻ ഷാങ് നെതിരെ സൈബർ ആക്രമണം. മനഃപൂർവ്വം കൊറോണ വൈറസ് ബാധിച്ചതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഴാങ്ങിനെതിരെ പ്രതിഷേധവും ട്രോളും സോഷ്യല്‍ മീഡിയയില്‍ വരുന്നത്.ഒമിക്രോൺ വകഭേദമായ BF.7 ചൈനയിൽ പടർന്നുപിടിക്കുന്ന അവസരത്തിലാണ് ജെയ്നിന്റെ വെളിപ്പെടുത്തൽ. രോ​ഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ​ഗായിക പറഞ്ഞത്. “അമേരിക്കയിലെ ന്യൂ ഇയര്‍ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന് ഞാൻ ആശങ്കാകുലയാണ്, അതിനാൽ എനിക്ക് നിലവിൽ വൈറസിൽ നിന്ന് കരകയറാൻ സമയമുള്ളതിനാൽ ഇപ്പൊഴെ പോസറ്റീവ് […]

Kerala National News

അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണം,സാമൂഹിക അകലം പാലിക്കുക,മാസ്‌ക് ധരിക്കണം, മുന്നറിയിപ്പുമായി ഐഎംഎ

  • 22nd December 2022
  • 0 Comments

വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ).ചില രാജ്യങ്ങളിലെ വ്യാപനം ഒമിക്രോൺ വേരിയന്‍റിന്‍റെ ഉപവിഭാഗം ആയതിനാൽ തന്നെ ഗുരുതരമായ രീതിയിലേക്ക് രോഗം മാറുവാനുള്ള സാധ്യത കുറവാണ്.സമൂഹമാധ്യമങ്ങളിൽ കോവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് ഭീതിജനകമായ വസ്തുതകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളയുന്നു.അകാരണമായി ഭീതി വരുത്തുന്ന ഇത്തരം സന്ദേശങ്ങളും പ്രവർത്തനങ്ങളും സ്വീകാര്യമല്ല.നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ഐഎംഎ […]

Kerala

കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാനൊരുങ്ങി കേന്ദ്രം;രാജ്യത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത

  • 22nd December 2022
  • 0 Comments

ദില്ലി: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ക്വാറൻ്റീൻ സൗകര്യങ്ങൾ കൂട്ടാൻ നിർദേശം നൽകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സ്ഥിതി […]

International

വിദേശ രാജ്യങ്ങളിൽ വീണ്ടും കുതിച്ചു കയറി കൊവിഡ്; ചൈനയിൽ 21 ലക്ഷം ആളുകൾ വരെ മരിക്കുമെന്ന് റിപ്പോർട്ട്

  • 21st December 2022
  • 0 Comments

ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കൊവിഡ് നയം പിൻവലിച്ചാൽ 13 മുതൽ 21 ലക്ഷം ആളുകൾ വരെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും റിപ്പോർട്ട് പുറത്തുവന്നു. കുറഞ്ഞ വാക്സിനേഷനും ബൂസ്റ്റർ നിരക്കും ഹൈബ്രിഡ് പ്രതിരോധശേഷിയുടെ അഭാവവുമാണ് ചൈനക്ക് തിരിച്ചടിയായതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ഹെൽത്ത് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്തു. […]

Kerala News

‘പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്”പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ കെ ശൈലജ

  • 15th October 2022
  • 0 Comments

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ലോകായുക്തയുടെ നോട്ടീസിൽ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ.1,500 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് കെ.കെ ശൈലജ പറഞ്ഞു. അൻപതിനായിരം പി പി ഇ കിറ്റ് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം . 15,000 വാങ്ങിയപ്പോഴേക്കും വിപണിയിൽ കിറ്റ് വില കുറഞ്ഞ് ലഭ്യമായി തുടങ്ങിയെന്നും കെ.കെ ശൈലജ കുവൈത്തിൽ പറഞ്ഞു. കല കുവൈത്തിന്റെ ”മാനവീയം 2022”പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെകെ ശൈലജ.വില കൂടുതലായതിനാൽ മുഖ്യമന്ത്രിയോട് പിപിഇ […]

International

കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തെന്ന് ലോകാരോഗ്യ സംഘടന

  • 15th September 2022
  • 0 Comments

ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ അറുപത് ലക്ഷം ജീവനാണ് കൊവിഡ് കവർന്നത്. 606 ദശലക്ഷം പേർക്ക് ലോകത്താകെ കൊവിഡ് ബാധിച്ചു. 2020 മാർച്ചിന് ശേഷം കഴിഞ്ഞയാഴ്ച കൊവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ലോകാരോഗ്യ സംഘടനാ തലവൻറെ പ്രതികരണം. […]

error: Protected Content !!