കൊവിഡ് പടരുന്നത് വായുവിലൂടെയാണെന്ന് കണ്ടെത്തൽ! തെളിവ് നിരത്തി ഇന്ത്യന്‍ ശാസ്ത്രസംഘം
കോവിഡ് വൈറസ് വായുവിലൂടെ അനായാസമായി തന്നെ പടരുമെന്ന് പുതിയ കണ്ടെത്തൽ. വായുവില്‍ കാണപ്പെടുന്ന വൈറസ് കണികകള്‍ അണുബാധ പരത്തുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘമാണ് തെളിയിച്ചത്. എന്നാല്‍ രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. മാസ്‌ക് ധരിക്കുന്നതിലൂടെ കൊവിഡിനെ പൂര്‍ണമായും പ്രതിരോധിക്കാനാവും എന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ കണ്ടെത്തി. ഹൈദരാബാദിലെ സിഎസ്‌ഐആര്‍-സിസിഎംബി, ചാണ്ഡീഖണ്ഡ് സിഎസ്‌ഐആര്‍-ഐഎംടെക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എയിറോസോള്‍ സയന്‍സ് […]
