National News

24 മണിക്കൂറിനിടെ 11,850 പുതിയ കേസുകൾ ,555 മരണം

  • 13th November 2021
  • 0 Comments

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 11,850 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5. 3 ശതമാനo കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് .555 മരണം കോവിഡ് മൂലം ഉണ്ടായതോടെ 4,63,245 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,36,308 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത് . 274 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത് . രാജ്യത്ത് ആകെ 3,44,26,036 പേരാണ് കോവിഡ് ബാധിതരായത് .ആകെ രോഗമുക്തി നിരക്ക് 98.26 % ആയി .കഴിഞ്ഞ 24 മണിക്കൂറിനിടെ 58,42,530 […]

National News

രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കില്ല; കൊവിഡ് യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം

  • 27th August 2021
  • 0 Comments

രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കുണ്ടാവില്ല. അന്തര്‍ സംസ്ഥാന റെയില്‍, വിമാന,ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണ്ടതില്ലെന്നും നിര്‍ദേശം. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ആവശ്യമെന്നു കണ്ടാല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്സിനും എടുത്ത് 15 ദിവസം പൂര്‍ത്തിയായ, […]

Kerala News

അടച്ചിടലിലും രക്ഷയില്ല; കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ കേരളം

  • 25th August 2021
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്കയൊഴിയാതെ കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് മിക്ക ദിവസവും നൂറിനു മേലെയാണ്. ദിവസങ്ങളായി കേരളത്തിലാണ് ഏറ്റവുമധികം പ്രതിദിന രോഗികള്‍. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ നാലായിരത്തിലും താഴെയെത്തിയപ്പോള്‍ കേരളത്തില്‍ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം ഇളവുകള്‍ നല്‍കുമ്പോള്‍ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകള്‍ കൂടുമെന്നുറപ്പായിട്ടും കൂടുതല്‍ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി […]

Health & Fitness information National News

മൂന്നാം തരംഗം രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്; ആഗസ്റ്റില്‍ ആരംഭിച്ച് ഒക്ടോബറില്‍ രൂക്ഷമാവും

  • 2nd August 2021
  • 0 Comments

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം നിലവില്‍ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ […]

Health & Fitness National News

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിലും കൂടുതലെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  • 22nd July 2021
  • 0 Comments

ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലയളവില്‍ അസാധാരണമായി മരണനിരക്കില്‍ വര്‍ധനയുണ്ടായതിനു കാരണം കോവിഡ് മരണങ്ങളാണെന്ന നിഗമനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകളെന്നും ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും പൂര്‍ണമായും തെറ്റാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മരണ രജിസ്‌ട്രേഷന്‍ സംവിധാനം സുശക്തവും ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ചില മരണങ്ങള്‍, പകര്‍ച്ചവ്യാധികളുടെയും അതിന്റെ കൈകാര്യം ചെയ്യലിന്റെയും അടിസ്ഥാന പ്രമാണങ്ങള്‍ കാരണം തിരിച്ചറിയപ്പെടാത്ത പോയേക്കാം. എന്നാല്‍ മരണങ്ങള്‍ […]

National News

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്‌ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് വര്‍ധിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് യമുന, ഗംഗ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് വാര്‍ത്തയായിരുന്നു. ഗംഗാനദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

National News

‘ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകം;ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന.രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ്-19 കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണെന്ന് ടെഡ്രോസ് ആധാനം ചൂണ്ടികാട്ടി. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് […]

National News

രാജ്യത്ത് 3.29 ലക്ഷം രോഗികള്‍ കൂടി; 3876 മരണം

രാജ്യത്ത് കോവിഡ് ഭീതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കോവിഡ് ചികിത്സയിൽ ഉണ്ട് . 82.8% ആണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. രാജ്യത്ത് ആകെ 2,29,92,517 പേരിലേക്ക് കോവിഡ് എത്തി. 1,90,27,304 പേര്‍ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ മരിച്ചത്. 37,15,221 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 17,27,10,066 പേര്‍ കോവിഡ് […]

National News

പ്രതിദിന കണക്കിൽ നേരിയ കുറവ്;24 മണിക്കൂറിനിടെ 3,66,161പേർക്ക് രോഗം

രാജ്യത്ത് 3,66,161 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,754 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു. ഇന്നലെ 3,53,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,26,62,575 പേര്‍ക്ക്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തരായി. 2,46,116 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,45,237 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

National News

4000 കടന്ന് കോവിഡ് മരണങ്ങള്‍ 4,03,738 പുതിയ കോവിഡ് കേസുകള്‍.

രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. പ്രതിദിന രോഗബാധിതര്‍ ഞായറാഴ്ചയും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 37,36,648 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,83,17,404 പേര്‍ ഇതു വരെ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് […]

error: Protected Content !!