National News

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ;24 മണിക്കൂറിനിടെ 895 മരണം

  • 7th February 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ 83,876 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. രോഗവ്യാപന നിരക്ക് 7.2 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 11.6 ലക്ഷമായി ചുരുങ്ങി. 1.99 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 895 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,02,874 ആയി ഉയര്‍ന്നു.

National News

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ്;കുതിച്ചുയര്‍ന്ന് മരണസംഖ്യ;

  • 2nd February 2022
  • 0 Comments

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി.ഇരുപത്തിനാലു മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,81,109 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603. 1733 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയര്‍ന്നു. രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തില്‍ താഴെയെത്തി. നിലവില്‍ രാജ്യത്തെ ടിപിആര്‍ 9.6 ശതമാനമാണ്.

National News

രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെ;24 മണിക്കൂറിനിടെ ആയിരത്തിലേറെ മരണം

  • 1st February 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗവ്യാപന നിരക്ക് താഴ്ന്നതും ആശ്വാസകരമാണ്. നിലവില്‍ രാജ്യത്തെ ടിപിആര്‍ 11.6 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17.4 ലക്ഷമായി കുറഞ്ഞു. 2.54 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു 1192 മരണവും മഹാമാരി മൂലം രാജ്യത്ത് സംഭവിച്ചു. 4,96,242 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. […]

National News

2.85 ലക്ഷം പുതിയ കോവിഡ് കേസുകൾ 665 മരണവും റിപ്പോർട്ട് ചെയ്തു

  • 26th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.85 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. പുതിയ കേസുകളില്‍ ചൊവ്വാഴ്ചത്തേക്കാള്‍ 11.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. രോഗവ്യാപന നിരക്ക് 16.1 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22.23 ലക്ഷമായി ഉയര്‍ന്നു. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 665 മരണവും റിപ്പോർട്ട് ചെയ്തു . 4,91,127 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

National News

പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.55 ലക്ഷം കേസുകൾ

  • 25th January 2022
  • 0 Comments

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 2,55,874 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. ഇന്നലെ 2,67,753 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 3,70,71,898 ആയി. 93.15 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ നിരക്ക്. 17.17 പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 614 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,90,462 […]

National News

3.06 ലക്ഷം പുതിയ കോവിഡ് കേസുകൾ 439 മരണം

  • 24th January 2022
  • 0 Comments

രാജ്യത്ത് 3,06,064 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ടിപിആര്‍.നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,43,495 പേര്‍ രോഗമുക്തി നേടി. 439 മരണവും സ്ഥിരീകരിച്ചു. അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 93.07 ശതമാനമായി കുറ‍ഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനത്തിൽനിന്ന് ഉയർന്ന് 20.75 ശതമാനത്തിലെത്തി. 17.03 ശതമാനമാണു പ്രതിവാര പോസ്റ്റിവിറ്റി നിരക്ക്. 162.26 കോടി ഡോസ് വാക്സീനാണ് […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 2,38,018 പേർക്ക് കോവിഡ്,നേരിയ ആശ്വാസം,

  • 18th January 2022
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 2,38,018 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം 310 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 1,57,421 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 17,36,628 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,891 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. […]

National News

പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് 24 മണിക്കൂറിനിടെ 385 മരണം

  • 17th January 2022
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 2,58,089 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37.38 ദശലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 385 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതൊടെ ആകെ മരണസംഖ്യ 4,86,451 ആയി. സജീവ രോഗികളുടെ എണ്ണം 16 ലക്ഷമായി. അതേസമയം രോഗമുക്തി നിരക്കിൽ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. 94.27 ശതമാനമാണ് നിലവിലെ നിരക്ക്. ഇന്നലത്തെതിനെ അപേക്ഷിച്ച് 6.02 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്.ഇതുവരെ 157 കോടി ഡോസുകൾ […]

National News

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം;രണ്ടര ലക്ഷത്തോളം രോഗികള്‍,പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്

  • 13th January 2022
  • 0 Comments

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531 ആയി.84,825 പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി.രാജ്യത്തെ രോഗവ്യാപന നിരക്ക് 13.11 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി […]

National News

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍;ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി

  • 10th January 2022
  • 0 Comments

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5% കൂടുതലാണ് ഈ കേസുകൾ.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 4,033 ആയി. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആര്‍ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44,388 പുതിയ […]

error: Protected Content !!