രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ

  • 26th December 2020
  • 0 Comments

രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ . കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 251 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 22,272 പേര്‍ക്ക് കൂടി കൊവിഡ് ബാധിതരായതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,01,69,118 ആയി. 24 മണിക്കൂറിനിടെ 22,274 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 97,40 108 പേരാണ് രാജ്യത്ത് ഇത് വരെ രോഗമുക്തരായത്. 1.45 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണനിരക്ക്. 281667 […]

Health & Fitness National News

24 മണിക്കൂറിനിടെ രാജ്യത്ത് 22,065 പുതിയ കോവിഡ് കേസുകള്‍; ഒരു കോടിയോടടുത്ത് കോവിഡ് ബാധിതര്‍

  • 15th December 2020
  • 0 Comments

രാജ്യത്ത് 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 354 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 99,06,165 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3,39,820 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. രാജ്യത്ത് ഇതുവരെ 1,43,709 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും […]

രാജ്യത്ത് 30,254 പേര്‍ക്ക് കൂടി കൊവിഡ്

  • 13th December 2020
  • 0 Comments

രാജ്യത്ത് 30,254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 98,57,029 ആയി. 24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24 മണിക്കൂറിനിടെ 33,136 പേര്‍ക്കാണ് രോഗമുക്തി.

രാജ്യത്ത് ഇന്ന് 32,080 പേര്‍ക്ക് കൂടി കൊവിഡ്; വാക്‌സിന്‍ വിതരണത്തില്‍ ഇന്ന് തീരുമാനം

  • 9th December 2020
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 3,78,909 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36,635 പേര്‍ കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടി. ഇതുവരെ 92,15,581 പേര്‍ക്കാണ് രോഗം ഭേദമായത്. 94.66 ശതമാനമാണ് രോഗമുക്തിനിരക്ക്. 97,35,850 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 402 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,41,360 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ […]

രാജ്യത്ത് കോവിഡ് ബാധിതര്‍ 94 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,810 പുതിയ കേസുകള്‍

  • 29th November 2020
  • 0 Comments

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93,92,920 കടന്നു. 24 മണിക്കൂറിനിടെ 41,810 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 1,36,696 ആയി. 88,02,267 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഡ് വാക്‌സീന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉടന്‍ നല്‍കില്ല എന്ന വിവരം പുറത്തു വന്നു. 18വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് വാക്‌സിന്‍ വൈകാന്‍ കാരണം. ഇന്ത്യയില്‍ […]

കൊവിഡിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണതോതില്‍ സജ്ജമാകണമെന്ന് സുപ്രിംകോടതി

  • 23rd November 2020
  • 0 Comments

വരും മാസങ്ങളില്‍ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണതോതില്‍ സജ്ജമാകണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയോടെ എല്ലാ സംസ്ഥാനങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു. അതേസമയം, രാജ്യത്ത് രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. കൊവിഡ് നിയന്ത്രണവും, മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യഹര്‍ജികളും പരിഗണിക്കവെയാണ്് ജസ്റ്റിസ് […]

കോവിഡിനെതിരെ അടിയന്തര ഉപയോഗാനുമതി തേടി ഫൈസര്‍ വാക്‌സിന്‍

  • 21st November 2020
  • 0 Comments

കോവിഡ് മഹാമാരിയെ അവസാനിപ്പിക്കാന്‍ വാക്‌സിനുകള്‍ സജ്ജമാകുന്നു. അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലാണ് ഫൈസര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബര്‍ല ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിവരം പുറത്തുവന്നതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഫൈസറിന്റെ ബയോടെക്കിന്റെയും മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ന്യൂയോര്‍ക്കില്‍ ഫൈസറിന്റെ ഓഹരി മൂല്യം 1.3 ശതമാനവും […]

കുന്ദമംഗലത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്

  • 20th November 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളിലാണ് 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ആകെ 46 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും 93 ആന്റിജന്‍ ടെസ്റ്റും ആണ് നടന്നത്. വാര്‍ഡ് തിരിച്ചുള്ള കണക്ക്= 4-1, 8-1, 11-1, 12-1, 22-1, 23-1

ഇന്ത്യയില്‍ എപ്രിലോടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലഭ്യമാകും; രണ്ടു ഡോസിന് പരമാവധി 1000 രൂപ

  • 20th November 2020
  • 0 Comments

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ഓക്സ്‌ഫോര്‍ഡ് കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും സിറം ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവല്ല പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും 2024 ഓടെ വാക്സിന്‍ ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രണ്ടോ മൂന്നോ വര്‍ഷമെടുക്കും എല്ലാ ഇന്ത്യക്കാര്‍ക്കും കുത്തിവെയ്പ്പ് എടുക്കാന്‍. വിതരണ പരിമിതികള്‍ മാത്രമല്ല കാരണം. ബജറ്റ്, വാക്സിന്‍ […]

സംസ്ഥാനത്തെ കോവിഡ് പരിശോധന ലാബുകള്‍ 2,000 കടന്നു

  • 19th November 2020
  • 0 Comments

സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 57 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 31 ലാബുകളില്‍ സിബി നാറ്റ്, 68 ലാബുകളില്‍ ട്രൂനാറ്റ്, 1957 ലാബുകളില്‍ ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്തുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. […]

error: Protected Content !!