National News

രാജ്യത്ത് കോവിഡ് ബാധിതര്‍ 94 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,810 പുതിയ കേസുകള്‍

Over 64,000 Coronavirus Cases In India In 24 Hours, 1,092 Deaths

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93,92,920 കടന്നു. 24 മണിക്കൂറിനിടെ 41,810 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 1,36,696 ആയി. 88,02,267 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അതേസമയം, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഡ് വാക്‌സീന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉടന്‍ നല്‍കില്ല എന്ന വിവരം പുറത്തു വന്നു. 18വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് വാക്‌സിന്‍ വൈകാന്‍ കാരണം.

ഇന്ത്യയില്‍ ആദ്യം വിപണിയിലെത്താന്‍ തയാറെടുക്കുന്ന കൊവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായതിനാല്‍ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കായാണ് പൂനെ സിറം ഇന്‍സ്റ്റിറ്റിയട്ട് കാത്തിരിക്കുന്നത് .രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നല്‍കും. ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പക്ഷെ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായവിഭാഗക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ല. 18നും 65നും ഇടയിലുള്ളവരിലാണ് വാക്‌സിന്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. അതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ വാക്‌സിന്‍ നല്‍കാനാവുക. നിലവിലെ ട്രയലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരില്‍ ആദ്യഘട്ട വാക്‌സിന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ശ്രമം. ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18വയസിന് താഴെയും ഉള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കി തുടങ്ങും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!