ഡല്‍ഹിയില്‍ ആഫ്രിക്കന്‍ സ്വദേശിനിയ്ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു, ഡല്‍ഹിയിലെ അഞ്ചാമത്തെ കേസ്
ഇന്ത്യയില്‍ വീണ്ടും മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ സ്ഥിരീകരിച്ച അഞ്ചാമത് മങ്കിപോക്‌സ് രോഗബാധയാണിത്. 22 വയസുള്ള ആഫ്രിക്കന്‍ സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി നൈജീരിയില്‍ നിന്ന് എത്തിയതാണ്. നിലവില്‍ യുവതിയെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്. വെള്ളിയാഴ്ച്ച, ആഗസ്റ്റ് 13 നാണ് യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ സുരേഷ് കുമാര്‍ അറിയിച്ചു. യുവതി നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും […]







