Kerala News

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി;വധുവിന്‍റെ അച്ഛനടക്കം 30 പേര്‍ക്ക് പരുക്ക്

  • 13th November 2022
  • 0 Comments

തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി.ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വിവാഹ വീട്ടിലെത്തി സംഭാവന നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെയാണ് പേര്‍ക്ക് പരുക്കേറ്റത്.സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. മുൻപ് വധുവിന്റെ സഹോദരനെ മർദിച്ച കേസിൽ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. അതിനാൽ ഇയാളുടെ വീട്ടിൽ ക്ഷണക്കത്തു നൽകിയിരുന്നില്ലെന്നു ബന്ധുക്കൾ‌ […]

error: Protected Content !!