ലാലേട്ടന് ഇന്ന് 63-ാം പിറന്നാൾ ; ആശംസകളുമായി താരങ്ങൾ
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് 63-ാം പിറന്നാൾ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും അദ്ദേഹത്തിന്റെ ആരാധകരും. മമ്മൂട്ടിയും തന്റെ പ്രിയപ്പെട്ട ലാലിന് ആശംസകളറിയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചു. താരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, അജു വർഗ്ഗീസ്, ടൊവിനോ തോമസ് എന്നിവരും ആശംസകൾ പങ്കുവച്ചു.എമ്പുരാൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് പൃഥ്വിരാജ് ആശംസകളറിയിച്ചത്. 1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ […]
