കുട്ടികളെ കഞ്ചാവ് കടത്തിനുപയോഗിച്ച സംഭവം ; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാൻ നീക്കം
തിരുവനന്തപുരത്ത് കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയ സംഭവത്തിൽ നടപടി ആരംഭിച്ചു.കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പോലീസിന് റിപ്പോർട്ട് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് നീക്കം. ഒളിവിൽ കഴിയുന്ന സ്ത്രീക്ക് ഹാജരാകാൻ നോട്ടീസ് നൽകും. 90 കിലോയിലധികം കഞ്ചാവായിരുന്നു തിരുവനന്തപുരം ജഗതിയിൽ പിടിച്ചത്. ഒഡീഷയിലെ ഗോപാൽപുരിൽ നിന്ന് കഞ്ചാവ് വാങ്ങി കുട്ടികളെ മറയാക്കിയാണ് പ്രതികൾ തിരുവനന്തപുരത്തേയ്ക്ക് കഞ്ചാവ് കടത്തിയത്. ജഗതി സ്വദേശി അഖിൽ, മാറനല്ലൂർ കരിങ്ങൽ വിഷ്ണു ഭവനിൽ വിഷ്ണു, തിരുവല്ലം മേനിലം […]
